Latest Updates

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാന്റെ സംഘർഷപരിസരത്തിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഇൻഡിഗോയും എയർ ഇന്ത്യയും ഇന്ന് (ചൊവ്വാഴ്ച) നിരവധി വിമാന സർവീസുകൾ റദ്ദാക്കി. പാക് അതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ ഡ്രോണ്‍ ആക്രമണ ശ്രമങ്ങൾ പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. ഇൻഡിഗോ ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ബുജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണു വിമാനങ്ങൾ റദ്ദാക്കിയതെന്നുമാണ് ഇൻഡിഗോയുടെ വിശദീകരണം. സർവീസുകൾ സംബന്ധിച്ച അപ്ഡേറ്റുകൾ യാത്രക്കാർക്കു ലഭ്യമാക്കുമെന്നും എയർ ഇന്ത്യയും വ്യക്തമാക്കി.

Get Newsletter

Advertisement

PREVIOUS Choice